Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lorry Overturns

Ernakulam

എം​സി റോ​ഡി​ല്‍ ലോ​റി മ​റി​ഞ്ഞു

മൂ​വാ​റ്റു​പു​ഴ: എം​സി റോ​ഡി​ല്‍ ഉ​ന്ന​ക്കു​പ്പ വ​ള​വി​ല്‍ ട​യ​ര്‍ ക​യ​റ്റി​വ​ന്ന ലോ​റി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​ഞ്ഞു. കോ​ട്ട​യ​ത്തു​നി​ന്ന് ട​യ​റു​ക​ളു​മാ​യി പ​ഞ്ചാ​ബി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.45ഓ​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. മു​ന്നി​ല്‍ പോ​വു​ക​യാ​യി​രു​ന്ന കാ​ര്‍ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ലോ​റി വെ​ട്ടി​ക്കു​ക​യും നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് റോ​ഡ​രി​കി​ലെ ഡി​വൈ​ഡ​റി​ലേ​ക്കും തു​ട​ര്‍​ന്ന് മ​ര​ത്തി​ലേ​ക്കും ഇ​ടി​ച്ചു​ക​യ​റി മ​റി​യു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു.

ലോ​റി ഡ്രൈ​വ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ല്‍ ലോ​റി​യു​ടെ ഡീ​സ​ല്‍ ടാ​ങ്ക് ചോ​രു​ക​യും റോ​ഡി​ലേ​ക്ക് ഇ​ന്ധ​നം പ​ട​രു​ക​യും ചെ​യ്തു. അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​ന​യും പൊ​ലി​സും സ്ഥ​ല​ത്തെ​ത്തി ലോ​റി ക്രെ​യ്ന്‍ ഉ​പ​യോ​ഗി​ച്ച് റോ​ഡി​ല്‍​നി​ന്ന് മാ​റ്റി​യ​തി​നു​ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Latest News

Corehub Up